
പന്തളം: കേരള സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനാഘോഷം ചേരിക്കൽ സ്മൃതി മണ്ഡപത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം ശാഖാ പ്രസിഡന്റ് പന്തളം ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു ഭാസ്‌കർ, നഗരസഭ കൗൺസിലർമാരായ എസ്.അരുൺ, ദീപാകുമാരി , എൻ.സദാശിവൻ , ഡോ.രതീഷ് കുമാർ, പ്രിയതാ ഭരതൻ എന്നിവർ പ്രസംഗിച്ചു. പൊടിയമ്മ, രാജമ്മ, സുരേഷ്കുമാർ, കാർത്യാനി ഭരതൻ, പത്മാരതീഷ്, പാർത്ഥാ രതീഷ്, രമ്യ, കിച്ചു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
