
പത്തനംതിട്ട: സംസ്ഥാനത്തിന് മാതൃകയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഭിമാന പദ്ധതിയുമായ വരട്ടാർ പുനർജീവനം ഇക്കുറി തിരഞ്ഞെടുപ്പിൽ ചർച്ചയായില്ല. ഹരിതകേരളം മിഷനിൽ മാതൃകയായി സ്വീകരിച്ച വരട്ടാർ പുനർജീവനം സംസ്ഥാനത്തെ പല ജലാശയങ്ങളുടെയും വീണ്ടെടുപ്പിന് കാരണമായിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറന്മുള, ചെങ്ങന്നൂർ, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ വലിയ നേട്ടമായി വരട്ടാറിനെ ഉയർത്തിക്കാട്ടി.
പമ്പാനദിയിൽ ആറാട്ടുപുഴയിൽ നിന്ന് തുടങ്ങി മണിമലയാറ്റിൽ ചേരുന്ന വരട്ടാർ കോയിപ്പുറം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെയും ചെങ്ങന്നൂർ നഗരസഭയിലേയും കൃഷിഭൂമികളെ ജലസമൃദ്ധമാക്കിയിരുന്നതിനൊപ്പം പള്ളിയോടങ്ങളുടെ യാത്രാപഥവും ആയിരുന്നു. വ്യാപകകൈയേറ്റം മൂലം മൺമറഞ്ഞുപോയ നദിയെ വീണ്ടെടുക്കാനുള്ള ഊർജ്ജിത ശ്രമത്തിന്റെ ഭാഗമായിരുന്ന വരട്ടാർ പുനർജീവന പദ്ധതി.
മണലൂറ്റിൽ ഒതുങ്ങി
യന്ത്രസഹായത്തോടെ ജല വിഭവ വകുപ്പ് വരട്ടാറിൽ നിന്ന് മണൽ ഊറ്റുന്ന പ്രവർത്തികൾ മാത്രമാണ് നടത്തിയത്. മൂന്നിടങ്ങളായി തടയണകെട്ടി മണൽ അരിച്ച് ചെളി നദിയിൽ ഉപേക്ഷിച്ചത് പഴയതുപോലെ മൺപുറ്റുകൾ നിറഞ്ഞ് കാടുകൾ വളരാൻ കാരണമായി.
ഒന്നാംഘട്ടത്തിൽ മണൽ റോയൽറ്റിയായി സർക്കാരിന് ലഭിച്ചത് 1.30 കോടി രൂപയാണ്. അതേ സമയം പാസില്ലാതെ മണൽക്കടത്തി ഇടനിലക്കാർ കൊള്ളലാഭം നേടിയതായി ആരോപണം ഉയർന്നു. രാഷ്ട്രീയപ്പാർട്ടികൾ കരാറുകാരിൽ നിന്ന് പണം പിരിച്ചതായി നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു. അശാസ്ത്രീയമായ മണലൂറ്റ് വരട്ടാർ തീരങ്ങളിൽ കടുത്ത ജലക്ഷാമത്തിനും കാരണമായി.
നദീ സംരക്ഷണത്തിനായി ആദ്യം പൊളിച്ച വരട്ടാർ ചപ്പാത്തിന് പകരമായി പാലം നിർമ്മിക്കാൻ കഴിഞ്ഞില്ല. മറ്റ് മൂന്ന് പാലങ്ങൾ നിർമ്മിച്ചെങ്കിലും വേണ്ടത്ര ഉയരമില്ലാതെ നിർമ്മിച്ചതും തിരിച്ചടിയായി. ഏറെകൊട്ടിഘോഷിക്കപ്പെട്ട ആദിപമ്പയിലെ വള്ളംകളി കഴിഞ്ഞ നാല് വർഷമായി മുടങ്ങി.
ഹരീഷ്,
പരിസ്ഥിതി പ്രവർത്തകൻ
വരട്ടാറിന്റെ നീളം 13.5 കി.മീ
മണൽ റോയൽറ്റിയായി സർക്കാരിന് ലഭിച്ചത് 1.30 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |