
പത്തനംതിട്ട : കനത്ത ചൂടിൽ വലഞ്ഞ് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് ആശ്വാസമാകുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരുക്കിയ കുടിവെള്ളം. മൂന്ന് കാനുകളിലായി വെള്ളം ശേഖരിച്ചിരിക്കുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ ഷെയറിട്ടാണ് കാനിനുള്ള പണം കണ്ടെത്തുന്നത്. പത്തനംതിട്ട നഗരസഭ പതിമൂന്നാം നമ്പർ ഓട്ടോറിക്ഷാ തൊഴിലാളികളായ മുപ്പതുപേർ ഒത്തു ചേർന്നാണ് കുടിവെള്ള വിതരണത്തിന് തുടക്കമിട്ടത്. ആഴ്ചയിൽ രണ്ടും മൂന്നും തവണ കാൻ മാറ്റണ്ടതായിട്ടുണ്ട്. വെള്ളം കുടിക്കാനുള്ള ഗ്ലാസുകളും ഇവിടെ വച്ചിട്ടുണ്ട്. തൊഴിലാളികളും ഇവിടെ നിന്നാണ് വെള്ളം കുടിക്കുക. നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് കുടിവെള്ളം സ്ഥാപിച്ചിട്ടുള്ളത്. ചൂട് കാരണം ദാഹിച്ചെത്തുന്ന നിരവധിയാളുകളാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്.
എല്ലാവരുടേയും പ്രയത്നമാണിത്. പിരിവെടുത്താണ് കാനിനുള്ള തുക കണ്ടെത്തുന്നത്. നിരവധിയാളുകൾ വെള്ളം കുടിയ്ക്കാനായി എത്തുന്നുണ്ട്.
ബിജു
ഓട്ടോറിക്ഷാ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |