
പന്തളം : പന്തളം വൈ. എം സിൽക്‌സിന്റെ നവീകരിച്ച ഷോറൂം വ്യാഴാഴ്ച രാവിലെ പത്തിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് വൈ എം മാനേജിംഗ് ഡയറക്ടർ എസ്. സജാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ നാലര പതിറ്റാണ്ട് വസ്ത്രലോകത്തെ വിശ്വസ്ത നാമമായി നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന വൈ എം സിൽക്‌സ് പട്ടു വസ്ത്രങ്ങളുടെ മഹനീയ ശേഖരവും വൈവിദ്ധ്യ ഫാഷൻശൈലികളുമായി ഒരുങ്ങുന്നു. വിപുലീകരിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ,കലാ,സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ഇന്ന് ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനമായി നൽകുമെന്നും എസ്. സജാദ് പറഞ്ഞു. നിയുക്ത എംഎൽഎ അഡ്വ.സി. വി. ശാന്തകുമാർ, നഗരസഭാ ചെയർപേഴ്‌സൺ എം. ആർ. കൃഷ്ണകുമാരി, നഗരസഭ കൗൺസിലർ സാബിറ ബീഗം, പന്തളം കൊട്ടാരം പ്രതിനിധി പുണർതം നാൾ നാരായണ വർമ്മ, പന്തളം മുസ്ലിം ജുമാ മസ്ജിദ് ചീഫ് ഇമാം റ്റി. എം ജമാലുദ്ദീൻ മൗലവി അൽ ഖാസിമി , റവ.ഫാ.സോമൻ വർഗീസ് കുടശ്ശനാട് എന്നിവർ പങ്കെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |