
പത്തനംതിട്ട : ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ല കളക്ടർ എ.നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ ജില്ല വികസന സമിതി യോഗം ചേർന്നു. എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, പഴകുളം മധു, വർഗീസ് മാമ്മൻ, സി.വി ശാന്തകുമാർ, അബിൻ വർക്കി കോടിയാട്ട് എന്നിവരെ ആദരിച്ചു.
കോന്നി മണ്ഡലത്തിലെ ഡിജിറ്റൽ സർവേ നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജനീഷ് കുമാർ എം.എൽ.എ നിർദേശിച്ചു. റാന്നി ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ നിർമാണ പുരോഗതി വിലയിരുത്തി. റാന്നി പാലം ജനങ്ങളുടെ ആവശ്യമാണെന്നും നിർമാണ ഉദ്ഘാടനമല്ല പദ്ധതി പൂർത്തീകരണമാണ് വേണ്ടതെന്നും എം.എൽ.എ പറഞ്ഞു.
തിരുവല്ല - മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് നിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വർഗീസ് മാമൻ എം.എൽ.എ നിർദേശിച്ചു.
ഏനാത്ത് മുതൽ പന്തളം വരെയുള്ള എം.സി റോഡിൽ അപകടം ഒഴിവാക്കുന്നതിന് പൊലീസ് ക്രമീകരണം ഏർപ്പെടുത്തണമെന്ന് സി.വി ശാന്തകുമാർ എം.എൽ.എ നിർദേശിച്ചു.
ജില്ല സ്റ്റേഡിയം, കോഴഞ്ചേരി പാലം, അബാൻ മേൽപ്പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം അതാത് സ്ഥലങ്ങളിൽ ചേരുമെന്ന് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ വകുപ്പുകൾ സമയബന്ധിതമായി നിരാക്ഷേപ പത്രം നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭിപ്രായപ്പെട്ടു. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ആവശ്യമാണന്ന് ജില്ല കളക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |