SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം

vallana

വല്ലന : ചെങ്ങന്നൂർ, കോട്ട, വല്ലന, എരുമക്കാട്, ആറന്മുള, കോഴഞ്ചേരി വഴി പത്തനംതിട്ടയ്ക്ക് തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് സർവീസിന് സ്വീകരണം നൽകി. വല്ലനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോയുടെ നേതൃത്വത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യമുന്നയിച്ച് കോൺഗ്രസ് വല്ലന വാർഡ് കമ്മിറ്റി ചെങ്ങന്നൂർ എ.ടി.ഒയ്ക്ക് നിവേദനം നൽകിയിരുന്നു. രാവിലെ 8ന് ചെങ്ങന്നൂരിൽ നിന്ന് ആരംഭിക്കുന്ന സർവീസ് 8.40ന് കോഴഞ്ചേരിയിൽ എത്തും. വൈകിട്ട് 4മണിക്ക് കോഴഞ്ചേരിയിൽ നിന്ന് ആരംഭിച്ച് 4.50ന് ചെങ്ങന്നൂരിൽ ട്രിപ്പ് അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL