
തിരുവല്ല : ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക,ഇടക്കാലാശ്വാസം അനുവദിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 6ന് സർക്കാർ ജീവനക്കാർ നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു. ഏരിയ ജനറൽബോഡി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീപു ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി അനൂപ് അനിരുദ്ധൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എൽ. ശിവദാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |