
കോന്നി: സർക്കാർ മെഡിക്കൽ കോളജിൽ നിലവിലുള്ള 10 ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ ജൂനിയർ റെസിഡന്റുമാരെ ഒരു വർഷ കാലയളവിലേക്ക് നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദധാരികൾ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ, മറ്റു രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30ന് മെഡിക്കൽ കോളജിൽ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പത് മുതൽ 10 വരെ. പ്രവൃത്തി പരിചയമുള്ളവർക്കും അധിക യോഗ്യതയുള്ളവർക്കും പത്തനംതിട്ട ജില്ലയിലുള്ളവർക്കും മുൻഗണന. ഉയർന്ന പ്രായപരിധി 50. ഫോൺ. 0468 2344823, 0468 2344803.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |