
പന്തളം : സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം നടത്തിയ ഐ.വി.ദാസ് അനുസ്മരണവും വായനപക്ഷാചരണവും പന്തളം പബ്ലിക് ലൈബ്രറിയിൽ സമാപിച്ചു. പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ കൗൺസിലർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി സുമരാജശേഖരൻ വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മേഖല കൺവീനർ ബി.ബിനു, ഐ.വി.ദാസ് അനുസ്മരണം നടത്തി. സെക്രട്ടറി പി.ജി.രാജൻ ബാബു, പ്രൊഫ.വി.രമാദേവി, ആർ.സന്തോഷ്, ആർ.സുരേഷ്കുമാർ, ടി.എസ്.ശശിധരൻ, കെ.എൻ.ജി.നായർ, എൻ.രാമചന്ദ്രൻനായർ, ടി.കെ.സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |