SignIn
Kerala Kaumudi Online
Thursday, 30 July 2026 4.37 AM IST

പ്രതിഷേധ മാർച്ചും ധർണയും

strike

തിരുവല്ല : നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എംപ്ലോയീസ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും നിക്ഷേപകരും പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഹെഡ് ഓഫിസിന് മുന്നിൽ നടന്ന ധർണ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. എംപ്ളോയീസ്-വെൽഫയർ സൊസൈറ്റി ഭാരവാഹികളായ പ്രസന്നകുമാരൻ നായർ, മാത്തുക്കുട്ടി, ടി.ടി.തോമസ്, മുരളീധരൻ പിള്ള, ഡയാന മാഗി വർഗീസ് എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL