ചെങ്ങന്നൂർ: സഹോദരിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരിയുടെ ഭർത്താവിനെയും പിതാവിനെയും സഹോദരനെയും സംഘംചേർന്ന് ആക്രമിച്ച കേസിൽ ഒന്നും, മൂന്നും നാലും പ്രതികൾക്ക് 10 വർഷവും ഒമ്പത് മാസവും കഠിനതടവും 2,10,000 രൂപ പിഴയും വിധിച്ച് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി. അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വീണ വി.എസ് ആണ് വിധി പ്രസ്താവിച്ചത്.
മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
ചെന്നിത്തല വില്ലേജിലെ ചെറുകോൽ മുറിയിൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (22), ഇടശ്ശേരിയേത് വീട്ടിൽ വൈഷ്ണവ് (23), കാരാഴ്മ പടിഞ്ഞാറ് മുറിയിൽ സംഗീത് ഭവനിൽ സംഗീത് (24) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിചാരണയ്ക്കിടെ ഒളിവിൽ പോയ രണ്ടാം പ്രതിക്കെതിരായ നടപടികൾ തുടരാനും കോടതി ഉത്തരവിട്ടു.
ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ ₹2,10,000 പിഴത്തുക മുഴുവനും പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകാനും, കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന വിക്ടിം കോമ്പൻസേഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |