
പത്തനംതിട്ട : മൈ ഭാരതിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടിയുടെ സമാപനവും പ്രതിഭാസംഗമവും സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ഇളംപള്ളിൽ പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ലോകകപ്പ് ഫുട്‌ബാൾ ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ദിൻരാജ് നിർവഹിച്ചു. അംഗങ്ങളായ മനോജ് സി ശേഖർ, അരുൺ കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി എസ്.സജീവ്, എം.രജനി, എ.ശ്യാം, ജി.ജയകൃഷ്ണൻ, ആയുഷ് കൃഷ്ണൻ, കെ.എൻ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |