SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

പ്രളയദുരിത ബാധിതർക്ക് സഹായം

niranam

നിരണം: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനം. നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സെന്റ് ജോസഫ് ഓർത്തഡോക്‌സ് ഫെലോഷിപ്പിന്റെയും നേതൃത്വത്തിൽ സമാഹരിച്ച തുണിത്തരങ്ങൾ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി തിരുവല്ല തഹസിൽദാർ ജോബിൻ കെ.ജോർജിന് കൈമാറി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങൾ കൈമാറിയത്. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മത്തായി ടി.വർഗീസ്, സജി മാമ്പ്രക്കുഴി , റിനോജ് ജോർജ്, ജോജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL