SignIn
Kerala Kaumudi Online
Thursday, 06 August 2026 3.10 AM IST

ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് ഒഴിവാക്കണം

tvla-ksrtc

തിരുവല്ല : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൂട്ടുകട്ടകൾ തകർന്ന് രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സ്റ്റാൻഡിൽ പൂട്ടുകട്ടകൾ താഴ്ന്നു ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാ​ണ്. ബസിൽ കയറാൻ യാത്രക്കാർക്ക് പ്രയാസമാണ്. ഡ്രൈവർമാർക്ക് ഗർത്തങ്ങൾ തിരിച്ചറിയാത്ത വിധം വെള്ളം നിറഞ്ഞു കിടക്കുകയാണ്. വേഗത്തിൽ എത്തുന്ന ബസുകൾ കുഴികൾ ചാടി യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. സ്റ്റാൻഡിലെ കുഴികൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമകേളി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL