
പന്തളം : ഇരുപതുഭാഷകളിൽ നാൽപ്പത്തി എണ്ണായിരത്തോളം ഗാനങ്ങൾ ആലപിച്ച വിഖ്യാത ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അർപ്പിച്ച് പന്തളം പബ്ലിക് ലൈബ്രറി. പ്രസിഡന്റ് എസ്.കെ.വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം നഗരസഭാ കൗൺസിലർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. ഗാനഭൂഷണം സുരേന്ദ്രൻ ഗാനങ്ങൾ ആലപിച്ചു. സന്തോഷ്.ആർ, സ്വർണ്ണമ്മ.പി.കെ, ഡോ.കെ.ജി.പത്മകുമാർ, പി.ജി.രാജൻബാബു, ഒ.പ്രദീപ് എന്നിവർ സംസാരിച്ചു. നേഹ സുനിൽ, ആയുഷ് ഷർപ, സുനിൽബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. എസ്.ജാനകിയുടെ ചരമവാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രദർശനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |