SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

പത്തനംതിട്ട നഗരസഭാ ചെയർപേഴ്സണെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

dyfi

പത്തനംതിട്ട : നഗരസഭ പതിനഞ്ചാം വാർഡ് കൗൺസിലറുടെ മതിലിടിഞ്ഞ് അയൽവാസി ദുരിതത്തിലായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉടൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കൗൺസിലറുടെ അയൽവാസി ആശ ജൂൺ 12ന് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ല. കയ്യാലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് നാശനഷ്ടമുണ്ടായി. നടപടി ആവശ്യപ്പെട്ട് നഗരസഭയ്ക്കും ജില്ലാ കളക്ടർക്കും ഡി.സി.സി പ്രസിഡന്റിനും ആശ കത്ത് നൽകിയിരുന്നു. ഇടിഞ്ഞുവീണ ഭാഗം നീക്കം ചെയ്യാനോ നഷ്ടങ്ങൾക്ക് പരിഹാരം കാണാനോ മതിലിന്റെ തകർന്ന ഭാഗം നീക്കം ചെയ്യാനോ അധികൃതർ തയ്യാറായില്ല.

ഇത് ചോദ്യം ചെയ്തായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. എൽ.ഡി.എഫ് പാർലമന്ററി പാർട്ടി ലീഡർ പി.കെ.അനീഷ്, കൗൺസിലംഗങ്ങളായ എം.എൻ.വിജയരാജൻ, ജോജി ശാമുവേൽ, മഞ്ജു പ്രദീപ് ,ശോഭ കെ.മാത്യൂ, ഡി.വൈ.എഫ്.ഐ നേതാക്കളായ ശ്യാംരാജ്, അജ്മൽ റഹീം, അസീം സക്കീർ, ശാരിഫ് സലിം, ശിഹാബ്, ലിജിൻ സൈമൺ, അൽത്താഫ് എന്നിവരുൾപ്പെടെ പ്രവർത്തകർ നഗരസഭാ ചെയർപേഴ്സണെ ഉപരോധിച്ചു. അടിയന്തര നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL