
റാന്നി : മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തനിർണ്ണയ ക്യാമ്പും സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. റാന്നി തോട്ടമൺ ഫാദേഴ്സ് ഹൗസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ റാന്നി മർത്തോമ മെഡിക്കൽ മിഷൻ ആശുപത്രി, ഡി.ഡി.ആർ.സി, കാരുണ്യ ഐ കെയർ എന്നിവരുടെ സഹകരണത്തോടെയും ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, ഏരിയാസെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ, ടി.എൻ.ശിവൻകുട്ടി, ബിനോയി കുര്യാക്കോസ്, കെ.ആർ.രഞ്ചു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |