തിരുവനന്തപുരം: കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെഡറേഷന്റെ (കെ.കെ.ടി.എഫ്) നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാഹന പ്രചാരണ ജാഥ നടത്തും.നാളെ ഉച്ചയ്ക്ക് 1ന് പട്ടം വൈദ്യുതി ഭവന് മുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രചാരണജാഥ ഉദ്ഘാടനം ചെയ്യും.കെ.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ജയഘോഷാണ് ജാഥ ക്യാപ്ടൻ. കാസർകോഡുവരെ പോകുന്ന ജാഥ ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് എത്തും. 25ന് നിയമസഭാ മാർച്ചോടു കൂടി സമാപിക്കുമെന്ന് കെ.കെ.ടി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കെ.കെ.ടി.എഫ് ജനറൽ സെക്രട്ടറി ഇ.അബ്ദുൾ ലത്തീഫ്,സംസ്ഥാന സെക്രട്ടറി ജെ.ജയഘോഷ്,സംസ്ഥാന എക്സിക്യുട്ടീവ് അംഗം സോമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |