
തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷൻ പ്രസ് ക്ലബിൽ സംഘടിപ്പിച്ച തിക്കുറിശി സുകുമാരൻ നായരുടെ 28-ാം ചരമദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോർജ് ഓണക്കൂർ തിക്കുറിശ്ശിയുടെ ജീവിതത്തെയും മലയാള സിനിമയുടെ വികാസ പരിണാമങ്ങളെയും പറ്റി സംസാരിച്ചു. സംവിധായകൻ ബാലുകിരിയത്ത്,ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹന ചന്ദ്രൻ നായർ,സെക്രട്ടറി രാജൻ വി.പൊഴിയൂർ,ഫൗണ്ടേഷൻ ഭാരവാഹികളായ രാധാകൃഷ്ണൻ കറുകപ്പിള്ളി,എ.പി. ജിനൻ,വി.സുരേശൻ,വിനയചന്ദ്രൻ നായർ,രശ്മി.ആർ.ഊറ്ററ,ശാസ്തമംഗലം ഗോപൻ,മധു വണ്ടന്നൂർ,ബേബി കൃഷ്ണ,ഡഗ്ളസ്,അജിതാ രതീഷ്,സുശീല കുമാരി,സെലീന സലാവുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |