വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചെറ്റച്ചൽ, മരുതുംമൂട്, ഇടമുക്ക്, ദർപ്പ മേഖലയിൽ ലഹരി വില്പനസംഘങ്ങൾ സജീവമാകുന്നതായി പരാതി. പ്രദേശത്ത് കഞ്ചാവ്, എം.ഡി.എം.എ വില്പനയടക്കം നടക്കുന്നുണ്ട്. രാത്രിയിൽ ലഹരിവില്പനയ്ക്കായി അനവധി യുവസംഘങ്ങൾ ഇവിടെയെത്തുന്നതായി പറയുന്നു. പാലോട്, വതുര റോഡിലെ പ്രധാന ജംഗ്ഷൻകൂടിയായ മരുതുംമൂട് മേഖലയിൽ നേരത്തേ അനവധി മോഷണങ്ങൾ അരങ്ങേറിയിരുന്നു.പൊലീസിന്റെ ശക്തമായ പ്രവർത്തനത്തിൽ ഇത്തരം സംഘങ്ങളെ അമർച്ചചെയ്തിരുന്നെങ്കിലും വീണ്ടും ലഹരിവില്പന സംഘങ്ങളും മോഷ്ടാക്കളും സജീവമായി. കഴിഞ്ഞ ദിവസം രാത്രിയിൽ മരുതുംമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചായം സർവീസ് സഹകരണബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന റിട്ട. എസ്.ഐ മുഹമ്മദ് റാഫിയുടെ ബൈക്ക് മോഷണംപോയി. വിതുര പൊലീസ് മേഖലയിൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പട്രോളിംഗ് ശക്തിപ്പെടുത്തും
ചെറ്റച്ചൽ, മരുതുംമൂട് മേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരിവിൽപ്പനയ്ക്കും മോഷണത്തിനും തടയിടുന്നതിനായി പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് വിതുര സി.ഐ പ്രദീപ്കുമാറും, എസ്.ഐ മുഹ്സിൻമുഹമ്മദും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |