
തിരുവനന്തപുരം: കെ.എം.ബഷീർ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച “പുരോഗമന ചിന്തയും,മലയാളം സോഷ്യൽ മീഡിയായും” എന്ന വിഷയത്തെ ആസ്പദമാക്കി സമാപന ചർച്ച സംഘടിപ്പിച്ചു.സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജി.ബിജു മോഹനും ജർമനിയിലെ യൂണിവേഴ്സിറ്റി ഒഫ് പാസ്സാവോയിലെ ഗവേഷകയായ ഡോ.ഫാത്തിമ നിസാറുദ്ദീനും പങ്കെടുത്തു.യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ, പുരോഗമന ആശയങ്ങളുടെ രൂപീകരണത്തിലും പ്രചരണത്തിലും വഹിക്കുന്ന സ്വാധീനം ചർച്ചാവിഷയമായി.പ്രൊഫ.ജമീലാ ബീഗം നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |