SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.41 AM IST

വാഹന ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

hi

വെഞ്ഞാറമൂട്: ആട്ടോ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ നിന്നും വാഹന ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂജപ്പുര പുതുവൽ പുത്തൻ വീട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് (43) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴിന് വെഞ്ഞാറമൂടിന് സമീപം തണ്ട്രാംപൊയ്കയിലുള്ള ആട്ടോ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ നിന്നും രണ്ട് വാഹന ബാറ്ററികൾ മോഷണം പോയിരുന്നു. തുടർന്ന് ഉടമ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ബാറ്ററി കടത്താനുപയോഗിച്ച ഓട്ടോയുടെ നമ്പർ കിട്ടി. ഇതോടെ മോഷ്ടാവിനെ തിരിച്ചറിയുകയും പൂജപ്പുരയിൽ നിന്നും പിടികൂടുകയുമായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ് കടത്ത്, അക്രമം തുടങ്ങി കുറ്റകൃത്യങ്ങളിലായി ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ടി.ഡി.പ്രജീഷ് , എസ്.ഐ മോനിഷ്, ഗ്രേഡ് എസ്.ഐ ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL