SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.04 AM IST

ഇ​ള​കി​മ​റി​ഞ്ഞ് ​ത​ല​സ്ഥാ​നം

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം​:​ ​വി.​ഡി.​എ​സ് ​സ​ർ​ക്കാ​രി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​ ​ന​ഗ​രം​ ​ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​യി.​ ​ഹോ​ട്ട​ൽ​ ​റൂ​മു​ക​ളി​ലെ​ല്ലാം​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​നി​റ​ഞ്ഞി​രു​ന്നു.​ ​തി​ര​ഞ്ഞ​ടു​പ്പി​ന് ​മു​മ്പ് ​തു​ട​ങ്ങി​യ​ ​ആ​ല​സ്യം​ ​മാ​റി​ ​വ്യാ​പാ​ര​ ​മേ​ഖ​ല​ ​ഉ​ഷാ​റാ​യി.​ ​ഭ​ക്ഷ​ണ​ ​ശാ​ല​ക​ൾ,​ജ്യൂ​സ് ​ക​ട​ക​ൾ,​ബേ​ക്ക​റി​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു​ ​ഏ​റ്റ​വു​മ​ധി​കം​ ​തി​ര​ക്ക്.​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നും​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ​ ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​ചി​ല​ർ​ ​കോ​വ​ള​വും​ ​ശം​ഖു​മു​ഖ​വും​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​ ​വ​രെ​ ​ന​ഗ​ര​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​തി​ര​ക്ക് ​നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല.​ ​എ​യ​ർ​പോ​ർ​ട്ട് ​മു​ത​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​രെ​യു​ള്ള​ ​റോ​ഡു​ക​ളി​ൽ​ ​വ​ൻ​ ​തി​ര​ക്കാ​യി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​പോ​കാ​നെ​ത്തി​യ​വ​ർ​ ​വൈ​കി​യാ​ണ് ​ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ആഘോഷമാക്കി യു.ഡി.എഫ് പ്രവർത്തകർ

വി.ഡി.സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പത്ത് വർഷത്തിനുശേഷമുള്ള യു.ഡി.എഫ് തിരിച്ചുവരവിന്റെ ആഘോഷമാക്കി മാറ്റി പ്രവർത്തകർ. സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയവും പരിസരവും ജനങ്ങളാൽ നിറഞ്ഞു. പൊലീസ് തിരക്ക് നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടി. വി.വി.ഐ.പികൾ പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.

നൂറുകണക്കിന് പ്രവർത്തകർ തലേദിവസം തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു ബസിലും ട്രെയിനിലുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് ഇന്നലെ രാവിലെ നഗരത്തിലേക്ക് എത്തിയത്. ബസുകൾ ബുക്ക് ചെയ്തും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു പ്രവർത്തകരെത്തി. ജനങ്ങൾ ഒഴുകിയെത്തിയതോടെ പലപ്പോഴും പൊലീസിന്റെ നിയന്ത്രണങ്ങൾ പാളി. കന്റോൺമെന്റ് സ്‌റ്റേഷന് സമീപമുള്ള ഗേറ്റ്‌ വി.ഐ.പി പാസുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായി ഒഴിച്ചിട്ടിരുന്നതാണെങ്കിലും തിരക്ക് കനത്തതോടെ ക്രമീകരണം പാളി. പാസില്ലാത്തവർ പോലും ഈ ഗേറ്റിന് മുന്നിൽ തിക്കിത്തിരക്കി. പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ അകത്തു കടന്നു.

നിയുക്ത എംഎൽഎമാരും പ്രമുഖ പാർട്ടി നേതാക്കളും അകത്തു കയറാൻ ബുദ്ധിമുട്ടി. പ്രവാസികളായ നിരവധി പേരാണ് വിദേശങ്ങളിൽ നിന്നും എത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾ എത്തിയത്. മിക്കവരും നാട്ടിലെത്തി വോട്ട് ചെയ്തവരാണ്. നിയുക്ത മുഖ്യമന്ത്രി, മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് സെക്രട്ടേറിയറ്റ് അനക്സിന് സമീപമുള്ള ഗേറ്റുവഴിയാണ് പ്രവേശനം ഒരുക്കിയിരുന്നത്. ഈ വഴിയിൽ ജനങ്ങൾ നിറഞ്ഞതോടെ വി.വി.ഐ.പി വാഹനങ്ങൾ സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടാൻ പൊലീസ് ബുദ്ധിമുട്ടി.

റോഡിൽ നിറഞ്ഞ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയും പോപ്പർ ബ്ളാസ്റ്റുകൾ പൊട്ടിച്ചുമാണ് സർക്കാരിന്റെ വരവ് ആഘോഷിച്ചത്. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റു മുതൽ നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതാക്കൾക്കും അഭിവാദ്യമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL