തിരുവനന്തപുരം: കൈമനത്തെ ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചററുടെയും ഷോട്ട് ഹാൻഡ് ഇൻസ്ട്രക്ടറുടെയും താത്കാലിക നിയമനത്തിന് 8ന് അഭിമുഖം നടക്കും.എംകോമിൽ ഫസ്റ്റ് ക്ലാസും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് ലക്ചററുടെ യോഗ്യത. ഇൻസ്ട്രക്ടർക്ക് ബി.കോമിൽ ഫസ്റ്റ് ക്ലാസും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. രാവിലെ 10ന് ലക്ചറർ തസ്തികയുടെയും 11ന് ഇൻസ്ട്രക്ടർ തസ്തികയുടെയും അഭിമുഖവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |