
മലയിൻകീഴ്: ലോക സംഗീത ദിനാഘോഷത്തിൽ കണ്ണശ മിഷൻ ഹൈസ്കൂളിൽ സംഘടിപ്പിച്ച പാട്ട് അരങ്ങ് പിന്നണിഗായകൻ ജി.ശ്രീറാം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ,സംഗീത അദ്ധ്യാപകൻ അനന്തു സുന്ദർരാജ് എന്നിവർ പങ്കെടുത്തു.കണ്ണശ മിഷൻ ഹൈസ്കൂൾ കുട്ടികളുടെ ഗാനമേള ട്യൂപ്പായ വോയ്സ് ഒഫ് കണ്ണശ ഗായകരായ വൈഗ.എ,അനാമിക.എ.ജി,ശ്രീനന്ദൻ.ജെ.എ,നവീൻകൃഷ്ണ,നിള.എ,ശ്രീപാർവതി.എം.ജെ, ഐശ്വര്യ.എസ്.ബി,ശ്രേയ സുമേഷ് എന്നിവരെ പുരസ്കാരം നൽകി അനുമോദിച്ചു.തുടർന്ന് ഗാനമേളയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |