തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പൂജപ്പുര സ്വദേശി ബിജോയ് ജേക്കബ് (37) ആണ് വിളപ്പിൽശാല പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടത്. വാടകയ്ക്ക് നൽകിയ വീട്ടിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കടത്തിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാധനങ്ങൾ ബിജോയിയുടെ പൂജപ്പുര സ്‌റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെടുക്കുന്നതിനിടെയാണ് ചാടിപ്പോയത്. വിളപ്പിൽശാല പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസുകാരെതള്ളി തറയിലിട്ടശേഷം പ്രതി രക്ഷപ്പെട്ടുവെന്നാണ് പൂജപ്പൂര പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്. മോഷണക്കേസിൽ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത് ഒഴിവാക്കാൻ ഉന്നതതലശ്രമം നടക്കുന്നുവെന്ന പരാതികൾക്കിടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |