SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

മലയോരത്ത് രാത്രികാല ബസ് സർവീസുകൾ പുനരാരംഭിക്കണം

കുന്നത്തുകാൽ: നെയ്യാറ്റിൻകര താലൂക്കിലെ മലയോര മേഖലയിൽ രാത്രികാല ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര, പാറശാല, വെള്ളറട ഡിപ്പോകളിൽ നിന്നും മലയോര മേഖലയിലേക്ക് നടത്തിയിരുന്ന രാത്രികാല സർവീസുകൾ കൊവിഡ് സമയത്താണ് നിറുത്തലാക്കിയത്. രാത്രി 9കഴിഞ്ഞാൽ ഡിപ്പോകളിൽ നിന്നും ബസില്ലാതായതോടെ ആളുകൾക്ക് വീടുകളിലേക്ക് എത്താൻ ബുദ്ധിമുട്ടാണ്.

ട്രെയിനുകളിൽ നെയ്യാറ്റിൻകരയിലും പാറശാലയിലും ഉദിയൻകുളങ്ങരയിലും എത്തുന്നവർ പ്രയാസപ്പെടുകയാണ്.കൊവിഡിന് മുൻപ് രാത്രി 10.5ന് നെയ്യാറ്റിൻകര നിന്നും വെള്ളറട വരെയുണ്ടായിരുന്ന രാത്രികാല സർവീസുകൾ യാത്രികർക്ക് ഉപകാരമായിരുന്നു.

ജനങ്ങൾ ബുദ്ധിമുട്ടിൽ

നെയ്യാറ്റിൻകരയിൽ നിന്നും വെള്ളറടയിലേക്ക് ഏകദേശം 20 കിലോമീറ്ററോളവും പാറശാലയിൽ നിന്നും 15 കിലോമീറ്ററോളവും ദൂരത്തിൽ രാത്രി യാത്രയ്ക്കായി നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നത് വിദ്യാർത്ഥികളെയുൾപ്പെടെ വലയ്ക്കുകയാണ്.ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യാത്രക്കാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. മലയോരത്തെ ബഹുഭൂരിപക്ഷം ആളുകളും കെ.എസ്.ആർ.ടി.സിയെയാണ് യാത്രകൾക്കായി ആശ്രയിക്കുന്നത്. രാത്രികാല സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും ഗാതാഗത മന്ത്രി സി.പി.ജോണിനെ കണ്ട് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, GENARAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL