തിരുവനന്തപുരം: സഫിൻ റൈസ് 2026 മാരത്തോണുമായി ബന്ധപ്പെട്ട്,എൻ.എച്ച് 66 കഴക്കൂട്ടം ജംഗ്ഷൻ മുതൽ കുഴിവിള വരെ ഇന്ന് രാവിലെ 5 മുതൽ 9 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ മുതൽ മുക്കോലയ്ക്കൽ ജംഗ്ഷൻ വരെ സർവീസ് റോഡുൾപ്പെടെയുള്ളതിലൂടെ (ഫ്ലൈഓവറിന് താഴെയുള്ള) വാഹന ഗതാഗതം അനുവദിക്കില്ല.
എൻ.എച്ച് 66ൽ മുക്കോലയ്ക്കൽ ജംഗ്ഷൻ മുതൽ കുഴിവിള ജംഗ്ഷൻ വരെയുള്ള മെയിൻറോഡിൽ വാഹനഗതാഗതം അനുവദിക്കില്ല. വെട്ടുറോഡ് ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് എൻ.എച്ച് 66ൽ ഫ്ലൈഓവർ വഴി വരുന്ന വാഹനങ്ങൾ മുക്കോലയ്ക്കൽ ജംഗ്ഷനിൽ നിന്ന് എതിർട്രാക്കിൽ കയറി കുഴിവിള ഭാഗത്തെത്തിയ ശേഷം ഇടതുവശം മെയിൻട്രാക്കിൽ കയറി പോകണം.
മാരത്തോൺ കഴിയുന്നത് വരെ കുഴിവിള മുതൽ മുക്കോലയ്ക്കൽ ജംഗ്ഷൻ വരെയുള്ള എൻ.എച്ച് 66ൽ മെയിൻട്രാക്കിലൂടെ ഇരുദിശയിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് കുഴിവിള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ ഭാഗത്തുവച്ച് എതിർട്രാക്കിൽ കയറി സർവീസ് റോഡിലൂടെ കുഴിവിള ഭാഗത്തേക്ക് പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |