
തൃശൂർ: നെഹ്‌റു യുവകേന്ദ്ര, കരുണം ഫൗണ്ടേഷൻ, എൻ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപീകരിച്ചതിന്റെ 75-ാം വർഷവും 15-ാമത് ദേശീയ സമ്മതിദായക ദിനവും ചെമ്പൂക്കാവ് ഹോളിഫാമിലി സി.ജി.എച്ച്.എസ്.എസിൽ വച്ച് ആഘോഷിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ലീല വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പാവന റോസ്, കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ഏൻസൻ ആന്റണി, ശശി നെട്ടിശ്ശേരി, ബിജു ചിറയത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സെസി ജോൺ, പഞ്ചമി പ്രേം, അന്ന ഡോറ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |