SignIn
Kerala Kaumudi Online
Saturday, 23 May 2026 6.21 PM IST

ഇടഞ്ഞ ആന കാർ കൊമ്പിൽ കോർത്തെടുത്തു,​ സംഗീത രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

elephant-attack

തൃശൂർ: പെരിങ്ങാവിൽ ഇടഞ്ഞ ആനയുടെ കൈയിൽ നിന്ന് സംഗീത രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഇന്ന് രാവിലെയാണ് തൃശൂർ നഗരത്തിൽ ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞോടിയത്. ഗാന്ധിനഗർ കോളനിയിലാണ് ആന ഭീതി സൃഷ്ടിച്ചത്. പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ ആന പാലസ് റോഡുവഴി ഇടഞ്ഞോടുന്നതിനിടെയാണ് ചെമ്പൂക്കാവ് വച്ച് സംഗീതയുടെ കാ‍ർ ആനയുടെ മുന്നിൽപ്പെട്ടത്.


സംഗീത ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് സംഭവം. സംഭവ സമയത്ത് മുമ്പിൽ ഭയങ്കരമായ ഹോൺ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു- സംഗീത പറ‌ഞ്ഞു. ആന വരുന്നതുകണ്ട് റോഡിന് മുന്നിലുണ്ടായിരുന്ന കുട്ടികൾ സംഗീതയോട് കാർ റിവേഴ്‌സ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നിൽ മറ്റൊരു വാഹനം ഉണ്ടായിരുന്നതിനാലും വഴി ഇടുങ്ങിയതായതിനാലും കാർ പിന്നോട്ട് എടുക്കാൻ സാധിച്ചില്ല.

കാറിനടുത്തേക്ക് എത്തിയ ആന കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു. കാർ കൊമ്പിൽ കോർത്ത് എടുത്തുയർത്തിയെങ്കിലും ആന കൂടുതൽ ആക്രമണത്തിന് മുതിരാതിരുന്നത് സംഗീതയ്ക്ക് രക്ഷയായി. ആന കാർ തിരികെ നിലത്തിട്ടപ്പോൾ നാട്ടുകാർ ചേർന്ന് സംഗീതയെ ഉള്ളിൽ നിന്ന് വലിച്ചെടുക്കുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് സംഗീതയുടെ മകളും മറ്റൊരു സ്കൂട്ടറിൽ തൊട്ടുപുറകിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT ATTACK, THRISSUR, WOMAN ESCAPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA