മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച 2025 കലാസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി രണ്ട് സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ 25 വരെ കേരള ലളിതകലാ അക്കാഡമിയുടെ 'ദിശ' ചിത്രകലാ ക്യാമ്പ് നടക്കും. 5 മുതൽ 12 വരെ ക്ലാസുകളിലെ 30 കുട്ടികൾക്ക് പ്രവേശനം. ഏപ്രിൽ 26 മുതൽ മെയ് 2 വരെ 'വേനൽമഴ' നാടക പരിശീലനക്യാമ്പ് നടത്തും. 7 മുതൽ 12 വരെ ക്ലാസുകളിലെ 40 കുട്ടികൾക്ക് പങ്കെടുക്കാം. ക്യാമ്പ് ഡയറക്ടർ: സലീഷ് പത്മിനി സുബ്രഹ്മണ്യൻ. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447086932, 8281281898.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |