
തൃശൂർ: നൃത്തകലാദ്ധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അനുഭവിക്കുന്ന അവഗണനകൾക്കുമെതിരെ സ്വതന്ത്ര സംഘടന രൂപീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രഥമ കൺവെൻഷൻ 27 ന് രാവിലെ 10.30 ന് സി.ഐ.ടി.യു ഓഫീസ് ഹാളിൽ നടക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രാചീന കലയും ആധുനിക കലയും കോർത്തിണക്കി ശിൽപ്പശാലകൾ സംഘടിപ്പിക്കുക, കേരളത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുക തുടങ്ങിയവയും പുതിയ സംഘടനയുടെ ലക്ഷ്യങ്ങളാണെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫ്രാൻസിസ് വടക്കൻ, ജലജ മധുസൂദനൻ, കലാഭവൻ അലി, സുരേഷ് ഇടുക്കി, കലാഭവൻ വിജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |