തൃശൂർ: ഭിന്നശേഷി സംവരണ നിയമത്തിന്റെ പേരിൽ മറ്റ് തസ്തികകളിലെ നിയമനം അംഗീകരിക്കാത്ത സർക്കാർ നയത്തിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ നടത്തി. 2021 ൽ അംഗീകാരം ലഭിച്ച അദ്ധ്യാപകരും ഭിന്നശേഷി നിയമക്കുരുക്കിൽ പെട്ട് ഇപ്പോൾ അംഗീകാരം ലഭിക്കുന്നവർക്കും ആനുകൂല്യങ്ങളിൽ വലിയ അന്തരമുണ്ട്. അദ്ധ്യാപകരെ വഞ്ചിക്കുന്ന നയം തുടരുന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് കെ.സ്മിത ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.കെ.ഗിരീഷ് കുമാർ, സെക്കണ്ടറി വിഭാഗം കൺവീനർ ഡോ.അബി പോൾ, പി.ശ്രീദേവി, പി.സി.വർഗീസ് , വി.യു.ശ്രീകാന്ത് , ശ്യാംപ്രസാദ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |