
തൃശൂർ: കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി 'ലിയോറ ഫെസ്റ്റ്' ജില്ലാതല സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മേയിലാണ് ക്യാമ്പ്. ഏപ്രിൽ എട്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് എല്ലാ വാർഡുകളിലും ബാലസംഗമം സംഘടിപ്പിക്കും. ഇതിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉൾപ്പെടുത്തി പഞ്ചായത്ത്, നഗരസഭാതലത്തിൽ ഏകദിന ശില്പശാലയും ബ്ലോക്ക്തല ഇന്നവേഷൻ ഫെസ്റ്റും നടത്തും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. തിയേറ്റർ വർക്ക്‌ഷോപ്പ്, ശാസ്ത്ര മാജിക്, സൈബർ ക്രൈം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മികച്ച അവതരണം നടത്തുന്ന 140 കുട്ടികൾക്ക് 2026ലെ ഇന്റർനാഷണൽ ഇന്നവേഷൻ കോൺക്‌ളേവിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
