SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.59 AM IST

നികുതി പിരിവിൽ മികച്ച നേട്ടം

photo

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തിലെ വസ്തുനികുതി പിരിവിൽ തൃശൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ മികച്ച നേട്ടം കൈവരിച്ചു. 86 പഞ്ചായത്തുകളിൽ 82 പഞ്ചായത്ത് നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ചു. തൃശൂർ കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-25ലെ വസ്തുനികുതി പിരിവിൽ ഇരട്ടിയിലധികം വർദ്ധനവാണ്. നഗരസഭകളുടെ നികുതി വരുമാനത്തിൽ 11 വാർഡുകളിൽ 100 ശതമാനം ഉൾപ്പെടെ കൂടുതൽ നികുതി പിരിവും സാധ്യമായി. കെസ്മാർട്ട് വഴി 30നുള്ളിൽ നികുതി അടക്കുന്നവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. വസ്തുനികുതി ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി https://ksmart.lsgkerala.gov.in/ul/webportal എന്ന ലിങ്ക് വഴി പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL