
വടക്കാഞ്ചേരി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാകാര്യത്തിൽ കേന്ദ്രസർക്കാരിന് ഗുരുതര വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണവുമായി കെ.രാധാകൃഷ്ണൻ എം.പി. ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം നൽകിയ മറുപടി ഞെട്ടിക്കുന്നതാണെന്ന് എം.പി. അറിയിച്ചു. വിമാനത്താവളങ്ങളിലെ അപകടങ്ങൾ 2023ൽ 735 ആയിരുന്നത് 2025 സെപ്തംബറിൽ 1640 ആയി. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് പരിഹരിക്കുന്നതിന് നടപടിയില്ല. എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) നിർദ്ദേശങ്ങൾ പാലിക്കാത്തതും ആശയവിനിമയ തടസങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങൾ 2023ൽ 382ൽ നിന്ന് 2025 ആയപ്പോൾ 696 ആയി ഉയർന്നെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |