തൃശൂർ: എഴുത്തിന്റെ അടിസ്ഥാനം വായനയാണെന്നും അതുകൊണ്ടുതന്നെ എഴുത്ത് ഇല്ലാതായാലും വായന അവസാനിക്കുന്നില്ലെന്നും നിരൂപകൻ ഇ.പി.രാജഗോപാലൻ. സാഹിത്യ അക്കാഡമിയുടെ ആശയസംവാദ പരിപാടി എന്റെ വായനാലോകത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കുന്നയാൾ യഥാർഥത്തിൽ ഉപഭോക്താവല്ല, സ്രഷ്ടാവാണ്, 'കവി ഉദ്ദേശിച്ചത്' എന്ന് വായിക്കുന്നയാൾ പറയുന്നതിൽ ഔചിത്യമില്ല. കവിതയിലുള്ളത് എന്താണെന്ന് വായിക്കുന്നയാൾക്കു വിവക്ഷിക്കാം. അതു കവി ഉദ്ദേശിച്ചതായിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. എം.എ.സിദ്ദിഖ് അദ്ധ്യക്ഷനായി. സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം ഡോ. മിനിപ്രസാദ് സ്വാഗതവും സെക്രട്ടറി സി.പി.അബൂബക്കർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |