
തൃശൂർ: ജവഹർ ബാലഭവൻ വേനൽക്കാല ക്ലാസിലെ കുട്ടികൾക്കായി 100 ദിന ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബോധവത്ക്കരണവും വായുജന്യരോഗ നിയന്ത്രണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ടി.ബി സെന്ററിലെ സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ സുനിത ക്ലാസിന് നേതൃത്വം നൽകി. കലയോടൊപ്പം ആരോഗ്യ അറിവും പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വായുജന്യ രോഗനിയന്ത്രണ പ്രാധാന്യം വ്യക്തമാക്കുന്ന പ്രതിജ്ഞ നഴ്‌സിംഗ് ഓഫീസർ സുജിത ചൊല്ലിക്കൊടുത്തു. നൂറോളം കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ബാലഭവൻ വെക്കേഷൻ ക്ലാസ് കോ-ഓർഡിനേറ്റർ ജോയ് വർഗീസ് കെ. സ്വാഗതം ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |