തൃശൂർ: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'സ്‌നേഹാദരം 2026' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷനായി. കളക്ടർ ശിഖ സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യർ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും നൂറുശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ഐ. സജിത, പി.എസ്. വിനയൻ, മായ, രോഹിത് നന്ദകുമാർ, ടോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |