തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിന്റെ നിസംഗതയ്‌ക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേറിട്ട പ്രതിഷേധം. ഏജീസ് ഓഫീസിന് മുന്നിൽ മുട്ടുകുത്തി നിന്ന് പ്രവർത്തകർ പ്രതിഷേധ പരീക്ഷയെഴുതി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഉത്തരക്കടലാസുകൾ ഓഫീസിന് മുന്നിൽ കത്തിച്ചു. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം സി.വി. വിമൽ ഉദ്ഘാടനം ചെയ്തു. അഡ്വ. അലവി ദേശമംഗലം അദ്ധ്യക്ഷനായി. ജെറിൻ സേവ്യർ, എബ്രഹാം എൽസി, സാരംഗ് സുരേഷ്, ഹിയാസ് ചേലക്കര, റിച്ചൽ ഫ്രാൻസിസ്, ശ്രീജിത്ത് മായന്നൂർ, അൽജോ അക്കര, യദു ആലപ്പാട്, അഭിജിത് ഭരതൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |