തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി കെ.വി. അബ്ദുൾ ഹമീദിനെയും ജനറൽ സെക്രട്ടറിയായി എൻ.ആർ. വിനോദ് കുമാറിനെയും തിരഞ്ഞെടുത്തു. ജോയ് മൂത്തേടനാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാർ: പി. പവിത്രൻ, പി. നാരായണൻ കുട്ടി, ലൂക്കോസ് തലക്കോട്ടൂർ, കെ.കെ. ഭാഗ്യനാഥൻ, വി.ടി. ജോർജ്. സെക്രട്ടറിമാർ: ടി.എസ്. വെങ്കടറാം, ജോഷി മാത്യു തേറാട്ടിൽ, സിജോ ചിറക്കേക്കാരൻ, ബിജു എടക്കളത്തൂർ, സി.എൽ. റാഫേൽ, കെ.എ. നജ്ജ, പി.പി. ജോണി, എം.കെ. പോൾസൺ, പി.ജി. രഞ്ജിമോൻ, എ.ആർ. രഘു, ജോജി തോമസ്, കെ.കെ. പോളി.
ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. 'ഹോം ഫോർ എവരി വൺ' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |