തൃശൂർ: ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി ഒളിമ്പിക് ദിന റാലി സംഘടിപ്പിച്ചു. തെക്കേഗോപുര നടയിൽ നിന്നും ആരംഭിച്ച് വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ദേശീയ വെയ്റ്റ് ലിഫ്ടിംഗ് താരം ടി.ടി. ജയിംസിനെ ആദരിച്ചു. സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ജോഫി മാത്യു, സെക്രട്ടറി കെ.ആർ. സുരേഷ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, അർജുന അവാർഡ് ജേതാവ് ടി.വി. പോളി, മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം സി.വി. പാപ്പച്ചൻ, വർഗീസ് ആലുക്ക, പി.സി. ആന്റണി, ദേശീയ പഞ്ചഗുസ്തി താരം ഷാജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |