SignIn
Kerala Kaumudi Online
Monday, 06 July 2026 7.00 AM IST

'രോഗം വരാതെ തടയുന്നതും ചികിത്സ'

e

രോഗം ഭേദമാക്കുന്ന പ്രവൃത്തി മാത്രമല്ല, രോഗം വരാതെ തടയുന്നതും കൂടിയാണ് ചികിത്സയെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ,കൊച്ചി യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ. കേരളകൗമുദി തൃശൂർ, കൊച്ചി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച 'ഹെൽത്ത് കോൺക്ലേവ് ഫഡക്കോപ്പി'ൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യ എത്രയേറെ വളർന്നാലും ഒരു ഡോക്ടറുടെ സ്‌നേഹപൂർവമായ പരിചരണത്തിന് ആശ്വാസം പകരാനാകും. സാങ്കേതിക വിദ്യയെ മാനുഷിക മൂല്യങ്ങളുമായി സംയോജിപ്പിക്കണം. ചികിത്സാച്ചെലവ് സാധാരണക്കാരന് കൂടി താങ്ങാനാകുന്നതാകണം. ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസിക ആരോഗ്യത്തിന് നൽകുക, ശരിയായ ആരോഗ്യ സാക്ഷരത എന്നിവയും ലക്ഷ്യമാകണം.

മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന രോഗങ്ങളും പകർച്ച വ്യാധികളും ഉയർന്നുവരുന്ന കാലമാണിത്. ജീവിതശൈലീ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പുതിയ വൈറസുകളുടെ വകഭേദം എന്നിവ വെല്ലുവിളികൾ ഉയർത്തുന്ന കാലത്ത് ഫഡക്കോപ്പ് പോലുള്ള കോൺക്ലേവുകൾക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL