
തൃശൂർ: സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവുമായ ബിന്നി ഇമ്മട്ടിയുടെ 2-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അവാർഡ് സമർപ്പണവും 17ന് വൈകിട്ട് 4ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. കെ.രാധാകൃഷ്ണൻ എം.പി.ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തും.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കവി ഡോ.സി.രാവുണ്ണി,കായിക താരം ടി.ടി.ജയിംസ്,ഗായകൻ മണികണ്ഠൻ അയ്യപ്പ,നാടക സംവിധായകൻ നിഖിൽ ദാസ്,തൃശൂർ ജില്ലാ കുടുംബശ്രീ മിഷൻ,ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്മാരായ കേരള ടീം എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജോയ് പ്ലാശേരി,സേവ്യർ ചിറയത്ത്,ഷിബു മഞ്ഞളി,പി.സി.അഖിൽ,കെ.ജെ.ബിജോയ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |