
തൃശൂർ: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ കൊലപാതകക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ് സി.സത്യലക്ഷ്മി ഗിരീഷ് ഉദ്ഘാടനം ചെയ്തു. സാധാരണ കൊലപാതകമായി തള്ളിക്കളയാനാകില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഗൗരവത്തോടെ അന്വേഷിക്കണമെന്നും കേന്ദ്രസംസ്ഥാന ഏജൻസികളുടെ ഇടപെടൽ വേണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു. സിറ്റി ജില്ലാ പ്രസിഡന്റ് ശീതൾ രാജ് അദ്ധ്യക്ഷയായി. കോർപ്പറേഷൻ കൗൺസിലർമാരായ രഘുനാഥ് സി.മേനോൻ, വിൻഷി അരുൺകുമാർ, അഡ്വ.രേഷ്മ മേനോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |