SignIn
Kerala Kaumudi Online
Thursday, 30 July 2026 4.39 AM IST

'കക്കാട് പുരസ്‌കാരം' നാരായണൻ നമ്പൂതിരിക്ക്

s

തൃശൂർ: ഈ വർഷത്തെ കക്കാട് പുരസ്‌കാരം തിമില വിദ്വാൻ കരിയന്നൂർ നാരായണൻ നമ്പൂതിരിക്ക് സമ്മാനിക്കും.ആഗസ്റ്റ് 9ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് എച്ച്.എസ്.എസ്.ഓഡിറ്റോറിയത്തിൽ നടക്കുന്ന കക്കാട് വാദ്യകലാക്ഷേത്രത്തിന്റെ 26-ാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

കാഞ്ഞങ്ങാട് മുരളീധരൻ മാരാർക്ക് കലാചാര്യ പുരസ്‌കാരവും കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർക്ക് വാദ്യപ്രഭ പുരസ്‌കാരവും ഡോ.എൻ.പി.വിജയകൃഷ്ണന് വാദ്യകലാ സാഹിത്യ പുരസ്‌കാരവും നൽകും. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കക്കാട് രാജപ്പൻ മാരാർ അദ്ധ്യക്ഷനാകും.വാർത്താസമ്മേളനത്തിൽ കക്കാട് രാജപ്പൻ മാരാർ,സുരേഷ് കുറുപ്പ്, മധു കെ.നായർ,എം.കെ.ബിജു മാരാർ,വിഷ്ണു വടക്കേകാട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL