
തൃശൂർ: രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 30,31 തീയതികളിൽ സൗജന്യ കണ്ണ് വരൾച്ചാ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷൻ 'ദൃഷ്ടി' പദ്ധതിയും സംയുക്തമായി 'ഇമ പൂട്ടൂ, ഈർപ്പം നിലനിറുത്തൂ…' എന്ന സന്ദേശവുമായാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പിന്റെ രജിസ്‌ട്രേഷൻ 8.30ന് തുടങ്ങും. കാഴ്ചനഷ്ടത്തിന് വരെ കാരണമായേക്കാവുന്ന ഡ്രൈ ഐ രോഗലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടുപിടിക്കാൻ ക്യാമ്പ് സഹായിക്കും. കമ്പ്യൂട്ടർ, മൊബൈൽ കൂടുതൽ ഉപയോഗിക്കുന്നവർ, ഉറക്കക്കുറവ്, തലവേദന, കണ്ണുവേദന, പ്രമേഹം എന്നിവയുള്ളവർക്ക് ക്യാമ്പ് ഏറെ പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |