
തൃശൂർ: തൃശൂർ കഥകളി ക്ലബ്ബിന്റെ 792-ാം പ്രതിമാസ പരിപാടിയുടെ ഭാഗമായി 'കീചകവധം' കഥകളിയും 'നാരായണമുദ്ര' അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ഭാരതീയ വിദ്യാഭവൻ കെ.എസ്.ഉണ്ണി നവതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. നെടുമ്പള്ളി രാം മോഹൻ കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ.പി.ബാലചന്ദ്രൻ നാരായണമുദ്ര അവാർഡ് സമ്മാനിച്ചു. ബിജു ആറ്റുപുറം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രശാന്ത് ജി.മേനോൻ സ്വാഗതവും ജയ അവണൂർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന 'കീചകവധം' കഥകളിയിൽ നാട്യകേസരി കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർ കീചകനായും കലാമണ്ഡലം പ്രവീൺ സൈരന്ധ്രിയായും വേഷമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |