SignIn
Kerala Kaumudi Online
Friday, 24 April 2026 2.23 AM IST

മലബാർ ഗോൾഡിന് റെക്കാഡ് അക്ഷയതൃതീയ വിൽപ്പന

Increase Font Size Decrease Font Size Print Page
mal

കൊച്ചി: ആഗോള ജുവലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അക്ഷയതൃതീയയിൽ റെക്കാഡ് വിൽപ്പന കൈവരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ആഗോള വിൽപ്പനയിൽ 53 ശതമാനം വളർച്ചയാണുണ്ടായത്. അക്ഷയതൃതീയയിലെ മൊത്തം വിറ്റുവരവ് 2,646 കോടി രൂപയാണ്. ഇന്ത്യയിലെ വിൽപ്പനയിൽ 71 ശതമാനം വർദ്ധയുണ്ട്. വിദേശ വിപണികളിൽ 22 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

മലബാർ ഗോൾഡ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അക്ഷയതൃതീയ സുപ്രധാനമായ അവസരമാണെന്നും ഈ വർഷത്തെ പ്രകടനം ഉപഭോക്താക്കളുടെ വിശ്വാസത്തെയും വിപണിയിലെ ഡിമാൻഡിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. റെസ്‌പോണ്‍സിബിൾ ജുവലറിയെന്ന നിലയിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസമാണ് വളർച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ പർച്ചേസുകൾക്കൊപ്പം യുവ ആഭരണ പ്രേമികളുടെയും പുതിയ ഉപഭോക്താക്കളുടെയും പങ്കാളിത്തം വഴി 1.25 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ അക്ഷയതൃതീയയിൽ മലബാർ ഗോൾഡിൽ നിന്ന് ആഭരണങ്ങൾ വാങ്ങാനെത്തിയത്. ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങളുടെ വിൽപ്പനയിൽ 45 ശതമാനം വളർച്ചയുണ്ടായി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.