SignIn
Kerala Kaumudi Online
Thursday, 25 June 2026 9.04 AM IST

ഗൾഫിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് വീണ്ടും പറക്കുന്നു

aix-flight

പ്രതിദിനം 40ൽ അധികം സർവീസുകൾ

കൊച്ചി: കേരളത്തിൽ നിന്നും ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ പുന:രാരംഭിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്‌സർ, ബംഗളൂരു, ഡെൽഹി, ഹൈദരാബാദ്, ജയ്‌പൂർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും ഗൾഫിലേക്ക് സർവീസുകളുണ്ടാകും. ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകൾ തുടങ്ങിയത്. അവധിക്കാലം എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ഗുണകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360